---
title: "താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമം; 3 പേർ അറസ്റ്റിൽ"
english_title: "Kozhikode POCSO Case: Youth Entered Minor Girl Room, 3 Arrested After Attack"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375280/ kozhikode-thamarassery-pocso-case-youth-arrested-minor-girl"
published_at: "2026-07-29T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a699b4dd3c07_police.jpeg"
keywords: ["Kozhikode", "Thamarassery", "POCSO", "Minor Girl", "Attack", "Kerala Police"]
---

# താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമം; 3 പേർ അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്**: താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനും സംഘത്തിനുമെതിരെ പോലീസ് കേസെടുത്തു. അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ ആണ് പ്രധാന പ്രതി. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

## Article Content

**കോഴിക്കോട്**: താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനും സംഘത്തിനുമെതിരെ പോലീസ് കേസെടുത്തു. അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ ആണ് പ്രധാന പ്രതി. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. കഴിഞ്ഞ ഒന്നര വർഷമായി പരിചയമുണ്ടായിരുന്ന പെൺകുട്ടിയുടെ മുറിയിലേക്കാണ് യുവാവ് അതിക്രമിച്ച് കയറിയത്. ശബ്ദം കേട്ടെത്തിയ വീട്ടുകാർ ഇയാളെ മുറിയിൽ പൂട്ടിയിട്ടു. തുടർന്ന് യുവാവ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി. എത്തിയ മൂന്നംഗ സംഘം വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

പെൺകുട്ടിയുടെ അമ്മയുടെ സഹോദരനെ കമ്പിവടി കൊണ്ട് ആക്രമിച്ചു. തടയാനെത്തിയ പിതാവിനെയും സഹോദരനെയും മർദ്ദിച്ചു. പെൺകുട്ടിയുടെ അമ്മയെ ഉപദ്രവിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു. വീടും അടിച്ചുപൊളിച്ചു. ഒടുവിൽ പൂട്ടിയിട്ട യുവാവിനെ ബലം പ്രയോഗിച്ച് സംഘം കൊണ്ടുപോയി.

സംഭവത്തിൽ 3 പേരെ പോലീസ് ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തു. പോക്സോ കേസും വീട്ടിൽ അതിക്രമിച്ച് കടന്നതിനും കേസെടുത്തു. പെൺകുട്ടിയുടെ സുഹൃത്തായ യുവാവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375280/ kozhikode-thamarassery-pocso-case-youth-arrested-minor-girl)